കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു. കുളങ്ങളുടെ ഉദ്ഘാടനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ നിര്‍വ്വഹിച്ചു.
നാടിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പതിനേഴ്, പതിമൂന്നാം വാര്‍ഡുകളിലായാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്. 140000 രൂപയാണ് നിര്‍മ്മാണ ചിലവ്.ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് പി.വസന്തകുമാരി, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ എം.തമ്പാന്, അസി.സെക്രട്ടറി ശിവന്‍കുട്ടി, തൊഴിലുറപ്പ് തൊഴിലാളികള്‍, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.