നെല്‍ വിത്ത് വിതരണം ചെയ്തു
കാസര്‍കോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്‍ വിത്ത് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടവയല്‍ പാടശേഖര സമിതി സെക്രട്ടറി സതീശന് നെല്‍ വിത്ത് ഏറ്റുവാങ്ങി. ആതിര, ശ്രേയസ് എന്നീ വിത്തുകളാണ് നില്‍കിയത്. വൈസ് പ്രസിഡന്റ് എ.മാധവന് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ലത ഗോപി, കൃഷി ഓഫീസര്‍ ഡോ.എന്‍.എം.പ്രവീണ്‍, കൃഷി അസിസ്റ്റന്റ് പ്രീത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു