ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യ മേഖല കരുത്താര്‍ജിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്
ജില്ലയിലെ 25 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖല കരുത്താര്‍ജിച്ചെന്നും കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ ഉണര്‍വ്വ് നല്‍കുന്നതായിരിക്കും ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ രൂപീകരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജില്ലയിലെ 25 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് ജില്ലാ ആശുപത്രികളിലെല്ലാം സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുകയാണ്. മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രത്യേക വികസന പാക്കേജ് നടപ്പാക്കുകയാണ്. അവയവമാറ്റ ശസ്ത്രക്രിയ സാധാരണക്കാരന് പ്രാപ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെട്ടു എന്ന് പറയുമ്പോഴും സാംക്രമിക ജീവിതശൈലീ രോഗങ്ങളെ പൊതുജനങ്ങള്‍ ഗൗരവമായി കാണണം. കേരളത്തിന്റെ ആരോഗ്യ മേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ആരോഗ്യപ്രവര്‍ത്തകരെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ജില്ലയിലെ 25 കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ ധര്‍മ്മത്തടുക്ക, കാസര്‍കോട് മണ്ഡലത്തില്‍ ഏരിയാല്‍, നെട്ടണിഗെ, യെത്തടുക്ക, കര്‍മംതൊടി, കാഞ്ഞങ്ങാട് മണ്ഡല്ത്തില് കൊളവയല്‍, മാവുങ്കാല്‍, മടിക്കൈ, ചാമുണ്ഡിക്കുന്ന്, പടിമരുത്, ചോയ്യംകോട്, ബളാല്‍, ബാനം, പനത്തടി, പ്രാന്തര്‍കാവ്, മുക്കോട്, ബിരിക്കുളം, ഉദുമ മണ്ഡലത്തില്‍ ശാന്തിമല , കോളിയടുക്കം, മാങ്ങാട്, ബല്ല, പാക്കം, മേല്‍പ്പറമ്പ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നീലേശ്വരം, ഭീമനടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജനകീയാരോഗ്യ കേന്ദ്രങ്ങളായത്. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ ആറ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചു.
നീലേശ്വരം തട്ടാച്ചേരി ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത മുഖ്യാഥിതിയായി. കാസര്‍കോട് ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.വി.സുരേശന് പദ്ധതി വിശദീകരിച്ചു. നീലേശ്വരം നഗരസഭാ വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.സുഭാഷ്, വി.ഗൗരി, നീലേശ്വരം നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് കുഞ്ഞികൃഷ്ണന് നായര്‍, കെ.രാഘവന്, പി.വിജയകുമാര്‍, റഫീഖ് കോട്ടപ്പുറം, പി.മോഹനന്, എം.ജെ ജോയി, എം.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. നീലേശ്വരം നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി.ലത സ്വാഗതവും നീലേശ്വരം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. എ.ടി.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ കര്‍മ്മംതോടിയില്‍ കുടുംബാരോഗ്യകേന്ദ്രം ജനകീയാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ശിലാഫലകം അനാച്ഛാദനം ചെയ്തു. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഗോപാലകൃഷ്ണ ഭട്ട്, വൈസ് പ്രസിഡന്റ് എം.ജനനി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.മുഹമ്മദ് നാസര്‍, വാര്‍ഡ് നമ്പര്‍ എ.പ്രസീജ തുടങ്ങിയവര്‍ പങ്കെടുത്തു. മുള്ളേരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബബി നാരായണ നന്ദന് സ്വാഗതവും ജെ.എച്ച്.ഐ സജിത് കുമാര്‍ നന്ദിയും പറഞ്ഞു.
അജാനൂര്‍ ജനകീയാരോഗ്യകേന്ദ്രത്തിന്റ ഉദ്ഘാടന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.മീന, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൃഷ്ണന്, ആരോഗ്യ വിദ്വാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ഉമ്മര്‍, ബ്ലോക്ക് മെമ്പര്‍ ലക്ഷ്മി തമ്പാന്, വാര്‍ഡ് മെമ്പര്‍മാരായ കെ.രവീന്ദ്രന്, അശോകന് ഇട്ടമ്മല്‍, സി.എച്ച്.ഹംസ ഇബ്രാഹിം ആവിക്കല്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.വി.നാരായണന്, തമ്പാന്, അരവിന്ദാക്ഷന് നായര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, ഹമീദ് ഹാജി, അജാനൂര്‍ എഫ്.എച്ച്.സി എച്ച്.ഐ. കെ.എം.രമേശന് തുടങ്ങിയവര്‍ സംസാരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ സ്വാഗതവും അജാനൂര്‍ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.കെ.സൗമ്യ നന്ദിയും പറഞ്ഞു.
മാങ്ങാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയായി. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.നിയ പദ്ധതി വിശദികരിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.ബി.ബാലകൃഷ്ണന്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൈനബ അബൂബക്കര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ.വിജയന്, പഞ്ചായത്ത് അംഗങ്ങളായ സുനില്‍കുമാര്‍, ബീവി, നിര്‍മ്മല, കുടുംബരോഗ്യ കേന്ദ്രത്തിലെ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.മുഹമ്മദ് സ്വാഗതവും എച്ച്.ഐ.ഷീബ നന്ദിയും പറഞ്ഞു .
മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്തിലെ ഏരിയാല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഷമീറ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടി ബി ഓഫീസര്‍ ഡോ. മുരളീധര നെല്ലൂരായ മുഖ്യപ്രഭാഷണം നടത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍ നിസാര്‍ കുളങ്ങര, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷിജി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് അംഗങ്ങളായ സുലോചന, സമ്പത്ത് കുമാര്‍, സി.എച്ച്.സി പി.ആര്.ഒ മുളിയാര്‍ ജി.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള മജല്‍ സ്വാഗതവും മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.നാസ്മിന് ജെ നസീര്‍ നന്ദിയും പറഞ്ഞു.
പുത്തിഗെ പഞ്ചായത്തിലെ ധര്‍മ്മത്തടുക്ക ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എ.കെ.എം.അഷ്റഫ്് എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ.ടി.പി.ആമിന മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായിക്ക്, പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയന്തി, പുത്തിഗെ ഗ്രാമ പഞ്ചായത്ത് ഡെവലപ്മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി പാലാക്ഷ റായി, പുത്തിഗെ ഗ്രാമ പഞ്ചായത്ത് വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.അനിത, പുത്തിഗെ ഗ്രാമ പഞ്ചായത്ത് അംഗം ഗംഗാധര, പുത്തിഗെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേശ്വരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.കെ.അബ്ദുല്‍ റഹ്മാന്, രവി ധര്‍മ്മത്തടുക്ക, എസ്.എ.അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ശങ്കര്‍ റാവു, ശങ്കരനാരായണ ബട്ട്, മഹാലിംഗ ബട്ട് തുടങ്ങിയവര്‍ സംസാരിച്ചു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് അംഗം ശാന്തി സ്വാഗതവും പി.എച്ച്.സി പുത്തിഗെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എച്ച് ഗോപാലകൃഷ്ണ നന്ദിയും പറഞ്ഞു.