ഹോട്ടലില്‍ ചായ കുടിക്കാനിരിക്കെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു
തൃശ്ശൂര്‍: പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നുരാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഹോട്ടലില്‍ ചായകുടിക്കാന്‍ വന്നിരിക്കെ പോക്കറ്റിലിരുന്ന ഫോണ്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്നെങ്കലും ഫോണ്‍ പെട്ടന്ന് പുറത്തെടുത്തതിനാല്‍ വലിയ പൊള്ളലേല്‍ക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. ഫോണ്‍ പൂര്‍ണമായും കത്തിനശിച്ചു.