ദേവികയെ കൊലപ്പെടുത്തിയത് കുടുംബ ജീവിതത്തിന് തടസമായതിനാൽ, ലോഡ്ജിലേക്ക് സതീഷ് ബലമായി കൂട്ടിക്കൊണ്ടുപോയി, സി സി ടിവി ദൃശ്യങ്ങൾ പുറത്ത്
കാസർകോട് : കാഞ്ഞങ്ങാട് ലോഡ്ജിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ ദേവിക (34) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജിൽ എത്തിച്ച് യുവതിയെ കാമുകൻ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവരും ഒൻപതു വർഷമായി പ്രണയത്തിലായിരുന്നു.
ബ്യൂട്ടിഷ്യൻമാരുടെ യോഗത്തിനെത്തിയ ദേവികയെ ബലം പ്രയോഗിച്ച് സതീഷ് കൊണ്ടുപോകുന്ന സി.സി.ടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വിവാഹിതനാകും മുൻപേ തന്നെ സതീഷ് ദേവികയുമായി അടുപ്പമുണ്ടായിരുന്നു. ഇത് നിലവിലിരിക്കെയാണ് ഇയാൾ മറ്റൊരു വിവാഹം കഴിച്ചത്. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്താൻ ആസൂത്രണം നടത്തിയതെന്നാണ് സതീഷിന്റെ മൊഴി
കൊലപാതകം നടത്തുന്ന എന്ന ഉദ്ദേശത്തിലാണ് യുവതിയെ ലോഡ്ജിൽ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ലോഡ്ജിൽ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്കൂ ടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഹൊസ്ദുർഗ് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം, ദേവികയുടെ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിലെ വിദഗ്ധ പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.