എ ശ്രീനിവാസന് വധക്കേസ്:ഒരു പ്രതി കൂടി അറസ്റ്റില്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പട്ടാമ്പി സ്വദേശിയായ സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൊലപാതകത്തിലും പങ്കാളിയായിരുന്നു സഹീര്‍. പ്രതിയെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ശ്രീനിവാസന് കൊലപാതക കേസില്‍ 44 പ്രതികളാണ് ഉള്ളത്. 18 പ്രതികള്‍ക്കെതിരായി 1950 പേജുകളുള്ള കുറ്റപത്രമാണ് ഇറക്കിയിട്ടുള്ളത്. ഇതില്‍ 185 കക്ഷികളും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 270 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നുണ്ട്. രാഷ്ട്രീയപകയാണ് കൊലപാതകത്തിന് കാരണം. 2022 ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് കൊലപാതകം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.