തെരുവ് നായയെ ബൈക്കില്‍ കെട്ടി വലിച്ചു: പ്രതി അറസ്റ്റില്‍
മലപ്പുറം: ചുങ്കത്തറയില്‍ തെരുവ് നായയെ ബൈക്കില്‍ കെട്ടി വലിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീമിനെ എടക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത് . തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ ബൈക്കിന് പിറകില്‍ നായയെ കെട്ടി വലിച്ചു സഞ്ചരിച്ചത്. പുലിമുണ്ട സ്വദേശി അനൂപാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അദ്ദേഹം ജോലി കഴിഞ്ഞ് വരുന്ന വഴിക്കാണ് ഈ കാഴ്ച കണ്ടത്. തുടര്‍ന്ന് നായയെ കെട്ടിവലിച്ചയാളോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വാഹനം വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നുവെന്നാണ് അനൂപ് പറയുന്നത്. പിന്നീട് വാഹനത്തെ പിന്തുടര്ന്ന് ബൈക്ക് നിര്‍ത്തിയ ശേഷമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതിനുമുമ്പ് വരെ ഈ നായയെ അതിക്രൂരമായാണ് ഇയാള്‍ നായയെ റോഡിലൂടെ വലിച്ചിഴച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിന് പിന്നാലെ എടക്കര പൊലീസ് നടപടിയെടുക്കുകയായിരുന്നു