കേരളത്തിലേക്കുള്ള ലഹരിക്കടത്ത് മുഖ്യപ്രതി ബെംഗളൂരുവില്‍ പിടിയില്‍
കാസര്‍കോട്: വാട്സ്ആപ്പ് നമ്പറിന്റെ തുമ്പ് ഉപയോഗിച്ചു മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയെ വീഴ്ത്തിയിരിക്കുകയാണ് പോലീസ്.മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ നൈജീരിയന്‍ സ്വദേശിനിയായ യുവതിയെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് .അത്ത രിഹാനത്ത് ഉസ്മാന് എന്ന ബ്ലസ്റ്റിന്‍ ജോയിയെ എന്ന 22 കരിയെയാണ് പൊലീസ് പിടികൂടിയത് . ബംഗ്ളൂരു കേന്ദ്രീകരിച്ച് ദിവസങ്ങളായി ബേക്കല്‍ പൊലീസ് നടത്തിവന്നഅന്വേഷണത്തിനൊടുവിലാണ് യുവതിയെ ബംഗ്ളൂരുവിലെ താമസസ്ഥലത്തു നിന്നും പിടികൂടിയത്. ഇന്ന് രാവിലെ ബംഗ് ളൂരുവില്‍ നിന്നും ബേക്കലിലെത്തിച്ച യുവതിയെ വിശദമായി ചോദ്യംചെയ്ത് വരികയാണ് .കഴിഞ്ഞ മാസം ചട്ടഞ്ചാല്‍ സ്വദേശികളായ ദമ്പതികളെയും ബംഗ്ളൂരു സ്വദേശികളായ രണ്ടുപേരെയും 150 ഗ്രാം മയക്ക് മരുന്നും സ്വിഫ്റ്റ് കാറുമായി ബേക്കല്‍ പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ മയക്കുമരുന്ന് നല്‍കിയത് നൈജീരിയന്‍ യുവതിയാണെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് യുവതിയെ അതിസാഹസികമായി പിടികൂടിയത്.
നേരത്തെ പിടിയിലായ യുവതി ഉള്‍പ്പെടെയുള്ള നാലുപേര്‍ ഇപ്പോഴും റിമാന്‍ഡില്‍ ആണ്. അന്ന് പോലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ച് ഞെട്ടിക്കുന്ന പല വിവരങ്ങളാണ് ലഭിച്ചത്. എങ്ങനെയാണ് എംഡിഎം ഉപയോഗിക്കേണ്ടതെന്ന് യുവാക്കള്‍ക്ക് യുവതി പറഞ്ഞു നല്കുന്ന വാട്സ്ആപ്പ് സന്ദേശം മൊബൈല്‍ ഉണ്ടായിരുന്നു. മാത്രമല്ല പോലീസ് പിടികൂടിയപ്പോള്‍ യാതൊരു ഭാവ വ്യത്യാസവും യുവതിയില്‍ ഉണ്ടായിരുന്നില്ല. അന്ന് പൊലീസിന് വാട്സാപ്പില്‍ നിന്നും ലഭിച്ച നമ്പറിനെ ചുറ്റിപ്പറ്റി ആഴ്ചകളായി നടന്ന അന്വേഷണത്തിനിടയിലാണ് നൈജീരിയന്‍ യുവതിയിലേക്ക് അന്വേഷണം എത്തിയത്. മലയാളികള്‍ക്ക് ബംഗ്ളൂ രില്‍ നിന്നും മയക്കുമരുന്ന് നല്‍കുന്നതിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ നൈജീരിയ യുവതി എന്നാണ് സൂചന.