കാഞ്ഞങ്ങാട്: സ്വഭാവദൂഷ്യം മൂലം സൗത്ത് ചിത്താരി ജുമാഅത്ത് കമ്മിറ്റി പിരിച്ചുവിട്ട മദ്രസ്സ അധ്യാപകനെ കോട്ടികുളത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകസ്ഥാനത്തുനിന്നും പുറത്താക്കി.സ്വഭാവദൂഷ്യത്തിന്റെ പേരില്‍ സൗത്ത് ചിത്താരി ജുമാഅത്ത് കമ്മിറ്റി പിരിച്ചുവിട്ട 4 മദ്രസ്സ അധ്യാപകരില്‍ ഒരാളെയാണ് കോട്ടികുളത്തെ സ്കൂളില്‍ നിന്നും പുറത്താക്കിയത്. സ്വഭാവദൂഷ്യമുള്ള അധ്യാപകനെ സ്കൂളില്‍ വെച്ചുകൊണ്ടിരിക്കുന്നത് സ്കൂളിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കും എന്നതിനാലാണ് പിരിച്ചുവിടല്‍ നടപടി.അതിനിടെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് കൂടിയായ മദ്രസ്സ അധ്യാപകനെതിരെ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. മദ്രസ്സ വിദ്യാര്‍ത്ഥിനിയോട് അപമരാദ്യയായി പെരുമാറുന്നത് നേരില്‍ കണ്ട മദ്രസ്സയിലെ പ്രധാനാധ്യാപകന് ഇതേക്കുറിച്ച് ജമാഅത്ത് കമ്മിറ്റിക്ക് വിവരം നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ആരോപണവിേയനെ സംരക്ഷിക്കുന്ന നിലപാടാണ് കമ്മിറ്റി സ്വീകരിച്ചതെന്ന് ജമാഅത്ത് നിവാസികള്‍ പറയുന്നു.ഇതാണ് പ്രശ്നം വഷളാകാന്‍ കാരണം.ഒരു വര്‍ഷം മുമ്പാണ് സൗത്ത് ചിത്താരി മദ്രസ്സയില്‍ പാര്‍ട് ടൈം ജോലിയെടുക്കുന്ന അറബിക്ക് അദ്ധ്യാപകന് തന്റെ വിദ്യാര്‍ത്ഥിനിയോട് കോവണിച്ചുവട്ടില്‍ അപമരാദ്യയായി പെരുമാറിയത്.