ഡല്‍ഹി – സിഡ്നി യാത്രയ്ക്കിടെ ശക്തമായി ആടിയുലഞ്ഞ് എയര്‍ഇന്ത്യ വിമാനം; നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് സിഡ്നിയിലേയ്ക്ക് പോയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഏഴ് യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവർക്ക് സിഡ്നി വിമാനത്താവളത്തിൽ ചികിത്സ നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വീട്ടിലേയ്ക്ക് അയച്ചതായാണ് റിപ്പോർട്ട്.
ഇന്നലെ രാത്രിയാണ് വിമാനം ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേയ്ക്ക് പോയത്. യാത്രക്കിടെ വിമാനം ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.