60 ദിവസത്തിനിടയിൽ കുഴൽപ്പണവുമായി പിടികൂടുന്ന മദ്രസ അധ്യാപകരുടെ എണ്ണം മൂന്ന്, പിടികൂടിയ പണം ഒരുകോടിക്കടുത്ത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കുഴൽപ്പണം വേട്ട തുടരുന്നു.
കാസർകോട്: നീലേശ്വരം മാർക്കറ്റ് സമീപം വെച്ച് 18.5 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി, ഇതോടെ 60 ദിവസത്തിനിടയിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി പിബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുന്ന കുഴൽപ്പണ കേസുകളുടെ എണ്ണം മൂന്നായി ഉയർന്നു. 91.43 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് കണ്ടെത്തിയത് . പിടികൂടിയ മൂന്ന് പേരും മദ്രസ ആദ്യപകരാണ് .
ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധന യിൽ കുഴൽ പണം പിടികൂടി.കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം എസ് ഐ ശ്രീജേഷ് കെ.യുടെയും നേതൃത്വത്തിൽ ഇന്ന് രാവിലെ നീലേശ്വരം മാർക്കറ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിൽ ആണ് KL 86 A 1843നമ്പർ സ്കൂട്ടിയിൽ നിന്നും 18.5 ലക്ഷം രൂപ കുഴൽ പണവുമായി പുഞ്ചാവി ഒഴിഞ്ഞ വളപ്പിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ ഇർഷാദ് കെ കെ ( 33) കെ കെ ഹൌസ്. എന്നയാളെ അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തിൽ അബുബക്കർ കല്ലായി. നികേഷ്. പ്രണവ് വിനോദ് എന്നിവർ ഉണ്ടായിരുന്നു.
അതെ സമയം ഏപ്രിൽ 14 തീയതി കാഞ്ഞങ്ങാട് 67 ലക്ഷം രൂപ കുഴൽ പണവുമായി പുഞ്ചാവി കാഞ്ഞങ്ങാട് വില്ലേജിലെ സമീറ മൻസിലിലെ അബുബക്കറിന്റെ മകൻ നാലുപുരപ്പാട്ടിൽ ഹാരിസ് ( 39 )എന്നയാൾ പിടിയിലായിരുന്നു .കല്ലുരാവിയിൽ വെച്ച് നടത്തിയ പരിശോധനയിൽ ആണ് KL 14 T 9449 നമ്പർ സ്കൂട്ടിയിൽ നിന്നും 67 ലക്ഷം രൂപ കുഴൽ പണം ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തത് . സിപി ഓ മാരായ ജ്യോതിഷ്. മനു എന്നിവർ ഉണ്ടായിരുന്നു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു . ഏപ്രിൽ 25 തിയതി 5.93 ലക്ഷം രൂപ കുഴൽ പണവുമായി എരോൽ ഉദുമയിലെ ഖാദിരിയ മാൻസിലിലെ അബ്ദുൽ റഹ്മാൻറെ മകൻ മുഹമ്മദ് അനസ് (33) എന്നയാളെ കോട്ടച്ചേരി റെയിൽവേ ഓവർബ്രിഡ്ജിനു സമീപം വെച്ച് നടത്തിയ പരിശോധനയിൽ KL 60 J 4464 നമ്പർ സ്കൂട്ടിയിൽ പോകുമ്പോളാണ് പിടികൂടിയത് .പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ സംഘമാണ് ഇതും പിടികൂടിയത് . പോലീസ് സംഘത്തിൽ സിപി ഓ മാരായ അനീഷ്, രമിത് എന്നിവർ ഉണ്ടായിരുന്നു.
ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നിർദേശം പ്രകാരം പോലീസ് നടത്തുന്ന തുടർച്ചയായ പരിശോധനകളാണ് ഇത്തരം നിയമ വിരുദ്ധ പ്രവർത്തങ്ങൾ പിടികൂടാൻ സാധിക്കുന്നതെന്ന് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ വ്യക്തമാക്കി . ഇത്തരം ആളുകളെ പിടികൂടാൻ പൊതുജനം പോലീസിന്റെ കൂടെ എന്നും ഉണ്ടാകണമെന്നും ഡിവൈഎസ്പി പി. അഭ്യർത്ഥിച്ചു .