ആറ് സംസ്ഥാനങ്ങളിലെ നൂറിടങ്ങളിൽ എൻ ഐ എ റൈഡ് , ലക്ഷ്യം ഭീകര പ്രവർത്തകരെ
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ നൂറിടങ്ങളിൽ എൻ ഐ എ റെയ്ഡ്. പഞ്ചാബ്, ഹരിയാന,രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്താരാഖണ്ഡ്, മദ്ധ്യപ്രദേശ് എന്നിവടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നത്.
സംസ്ഥാന പൊലീസും എൻ ഐ എയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. 2022 മേയ് മാസത്തിൽ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിൽ മുഖ്യ ഷൂട്ടർ ദീപക് രംഗ എന്നയാളെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് ജനുവരി 25ന് അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഭീകരവാദം-മയക്കുമരുന്ന് -കള്ളക്കടത്ത്-ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് എൻ ഐ എ റെയ്ഡ് നടത്തുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഖാലിസ്ഥാൻ വിഘനവാദികൾക്ക് സഹായം ലഭിക്കുന്നുണ്ടെന്നാണ് എൻ ഐ എയുടെ നിഗമനം.