റിയാദിൽ മലയാളി ബാലൻ ടാങ്കിൽ വീണു മരിച്ചു
റിയാദ്∙ ഇരിക്കൂർ സ്വദേശിയായ 8 വയസ്സുകാരൻ സൗദി അറേബ്യയിലെ റിയാദിൽ ഉപയോഗശൂന്യമായ ജലസംഭരണിയിൽ വീണു മരിച്ചു. പട്ടീലിലെ കെ.ടി.സക്കരിയയുടെയും സി.മുജീറയുടെയും മകൻ പട്ടുവം വാണീവിലാസം എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയാനാണു മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 17നാണ് ഉമ്മയോടും സഹോദരങ്ങളോടുമൊപ്പം സയാൻ റിയാദിലെത്തിയത്. സക്കരിയ വർഷങ്ങളായി റിയാദിൽ ജോലി ചെയ്യുകയാണ്.
ഉംറ നിർവഹിച്ച ശേഷം ഇവിടെ പിതാവിനോടൊപ്പം ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു. കളിക്കുന്നതിനിടെ സയാനെ കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിനോടു ചേർന്നുള്ള ജലസംഭരണിയിൽ മൃതദേഹം കണ്ടത്. അടുത്തയാഴ്ച നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു. മൃതദേഹം റിയാദിൽ കബറടക്കി. സഹോദരങ്ങൾ: സൈനുദ്ദീൻ (വിദ്യാർഥി, പട്ടുവം വാണീവിലാസം എൽപി സ്കൂൾ), സൈദ്.