കാസര്‍കോട്: നാലരലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് ചെങ്കളയിലെ അബ്ദുല്ലത്തീഫാണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യാവിമാനത്തില്‍ മംഗളൂരുവിലെത്തിയ അബ്ദുല്ലത്തീഫിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ ഗുളികരൂപത്തിലായിരുന്ന 110.7 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് 4.48 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.