തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു
തിരുവനന്തപുരം: പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ഭർത്താവ് രാജു ജോസഫ് വീട്ടിൽ ഇല്ലായിരുന്ന സമയത്താണ് യുവതി മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാജുജോസഫിന്റെ ബന്ധുക്കൾ ഇംഗ്ളണ്ടിലാണ്. മാസങ്ങൾക്ക് മുമ്പേ ഇവർ കുടുംബ സമ്മേതം ഇംഗ്ളണ്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിനായി ഇവരിൽ നിന്ന് കാശുവാങ്ങിയ ശേഷം ആരോ കബളിപ്പിച്ചുവെന്നാണ് വിവരം. അതിൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടായതിനെ തുടർന്ന് മനനൊന്തായിരിക്കാം ജീവനൊടുക്കിയതെന്നാണ് നിഗമനം. അഞ്ചു വെങ്ങാനൂർ സ്വദേശിയാണ്. ഭർത്താവ് രാജുജോസഫ് സമീപത്തെ സൊസൈറ്റിയിലെ ജീവനക്കാരനാണ്.
ഒന്നര വർഷം മുൻപായിരുന്നു അഞ്ജുവിന്റെ വിവാഹം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.