12 അടി നീളമുള്ള രാജവെമ്പാലയ്ക്ക് ഉമ്മ കൊടുത്ത് യുവാവ്; ചങ്കിടിപ്പേറ്റുന്ന വീഡിയോ !
പാമ്പുകളോടുള്ള ഭയം മനുഷ്യന് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് ഒരു പക്ഷേ മനുഷ്യന്റെ സാമൂഹിക ജീവിതത്തോളം പഴക്കമുണ്ട്. ഇന്നും ഈ ഭയം മനുഷ്യനില്‍ നിന്ന് വിട്ടുമാറിയില്ല. ഇതിന് പ്രധാനകാരണം, അവ കൊണ്ടു നടക്കുന്ന വിഷം തന്നെയാണ്. പല പാമ്പുകളുടെയും വിഷം വളരെ ചെറിയ അളവില്‍ നമ്മുടെ ശരീരത്തിലേക്ക് കയറിയാല്‍ മരണത്തിന് വരെ കാരണമാകുമെന്നത് തന്നെയാണ് ഈ ഭയത്തിന്റെ അടിസ്ഥാനം. എന്നാല്‍, കൃത്യമായ പരിശീലനവും അതിനുള്ള മനസും ഉണ്ടെങ്കില്‍ പാമ്പുകളെ കൈകാര്യം ചെയ്യാന്‍ കഴിയും. നിക്ക് അത്തരത്തിലുള്ള ഒരാളാണ്. അദ്ദേഹത്തിന് പാമ്പുകളോട് പ്രത്യേക താത്പര്യമാണുള്ളത്. വന്യമൃഗങ്ങളില്‍ നിക്കിന് പാമ്പുകളോടുള്ള താത്പര്യം അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ നിന്ന് വ്യക്തം.
നിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചു. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ കുറിച്ചു,’ 12 അടി നീളമുള്ള രാജവെമ്പാലയെ നിങ്ങള്‍ ചുംബിക്കുമോ?’ മെയ് 9 ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം ഏകദേശം രണ്ട്ലക്ഷത്തിനടുത്ത് ആളുകള്‍ ലൈക്ക് ചെയ്തു. 30 ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ നിക്ക് ഒരു നദീ തീരത്ത് വച്ച് ഒരു രാജവെമ്പാലയെ കൈയിലെടുക്കുന്നതാണ് കാണിക്കുന്നത്. നിക്ക് പിടിച്ചതിന് പിന്നാലെ രാജവെമ്പാല ക്യാമറാമാനെ കൊത്താനായി ആയുന്നു. പാമ്പിന്റെ വേഗം ആരിലും ഭയമുണ്ടാക്കുന്നതാണ്.