വയനാട്ടിൽ ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കല്‍പ്പറ്റ: പനമരം പച്ചിലക്കാട് ടൗണിന് സമീപം ടോറസ് ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ് (23), മുനവര്‍ (22) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സഹയാത്രികനായ മുനവര്‍ എന്നിവര്‍ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ പത്തരയോടെ കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന ടോറസ് ലോറിയും ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.