കർണാടകയിൽ ബജ്രംഗ്ദളിനെ നിരോധിച്ചാൽ വിവരമറിയും; എന്ത് ചെയ്യുമെന്ന് കാണിച്ചുതരാം; ഭീഷണി മുഴക്കി ബിജെപി നേതാവ്
ബജ്രംഗ്ദളിനെ നിരോധിച്ചാൽ വിവരമറിയുമെന്ന് കർണാടകയിലെ ബിജെപി നേതാവിന്റെ മുന്നറിയിപ്പ്. ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രിയായ സി.എൻ അശ്വത്ഥ് നാരായണനാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. എൻ ഡി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ ഞെട്ടിച്ചു. ഒരുപാട് സീറ്റാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. ബജ്രെഗ്ദളിനെ നിരോധിക്കുമെന്ന് പറയാൻ എങ്ങനെ കോൺഗ്രസിന് ധൈര്യം വന്നുവെന്ന് അദ്ദേഹം ചോദിച്ചു.
അവർ നിരോധിച്ചുനോക്കട്ടെ. ഞങ്ങൾക്ക് എന്തു ചെയ്യാനാകുമെന്ന് കാണിച്ചുതരാമെന്നും അശ്വത്ഥ് നാരായണൻ കൂട്ടിച്ചേർത്തു. ആശയവിനിമരംഗത്തുണ്ടായ പാളിച്ചയാണ് പരാജയത്തിനു കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വമ്പൻ തോൽവിക്കിടയിലും സിറ്റിങ് സീറ്റായ മല്ലേശ്വരം നിലനിർത്താൻ അശ്വത്ഥിന് കഴിഞ്ഞിട്ടുണ്ട്.