കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ കാസർകോട് നടക്കുന്ന ആഘോഷങ്ങൾക്ക്കാരണങ്ങളുണ്ട്.വിജയിച്ച രണ്ട് എം എൽ മാരിൽ ഒരാൾ കാസർകോട്ടുകാരനും മറ്റൊരാൾ മരുമകനും.
കർണാടകയിൽ കോൺഗ്രസ് ഭരണത്തിലേറുമ്പോൾ മലയാളികൾക്ക് സന്തോഷിക്കാൻ രണ്ട് എംഎൽഎമാർ ഉണ്ട്. ഒരാൾ മംഗലാപുരം റൂറലിൽ നിന്നും മറ്റൊരാൾ ബാംഗ്ലൂർ ശാന്തിനഗറിൽ നിന്നുമുള്ള എം എൽ എ യുമാണ് ഇവർ. നാലാം തവണ ജനവിധി നേടിയ യു ടി കാദറും എൻ എ ഹാരിസും മലയാളികൾക്ക് എന്നും ആവേശമായിരുന്നു പ്രിയങ്കരരുമാണ് . യു ടി കാദർ ആരായിരുന്നുവെന്നും മലയാളികൾക്ക് ഇദ്ദേഹവുമായി എന്താണ് ബന്ധമെന്നും ആദ്യം പരിശോധിക്കാം.
യു ടി ഖാദർ ജനിച്ചതും വളർന്നതും മംഗലാപുരത്താണ്. മതസൗഹാർദ്ദത്തിനും സ്വാന്തനത്തിനും പേരുകേട്ട ഒരു പ്രശസ്ത മുസ്ലീം കുടുംബത്തിൽ നിന്നാണ് ഖാദർ വരുന്നത്. പിതാവ് ഹാജി യു ടി ഫരീദിന്റെ മരണത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ മകൻ ഖാദർ 2007ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. .മാതാവ് നസീമ, പരേതനായ ഹാജി യു.ടി.ഫരീദിന് മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട് ഇതിൽ രണ്ടാമത്തത്തെ പുത്രനാണ് ഖാദർ. കാദറിന്റെ ഭാര്യ കാസർകോട് ചട്ടഞ്ചാൽ മുണ്ടോളിലെ ക്രഷർ വ്യവസായി ആയിരുന്ന പരേതനായ എം സി അബ്ദുല്ലയുടെ മകൾ ലെമീസ് ആണ് . വലിയ സൗഹൃദ കൂട്ടായ്മയും കാസറകോട്ട് കാദറിന് സ്വന്തമായുണ്ട്.
കർണാടക നിയമസഭയിലെ മംഗലാപുരം നിയോജകമണ്ഡലത്തെ {മുമ്പ് ഉള്ളാൾ ബോളിയാർ നിയോജകമണ്ഡലം ) പ്രതിനിധീകരിച്ച് നാലാം തവണയാണ് എംഎൽഎയായി യു.ടിയെ തിരഞ്ഞടുക്കുന്നത് . 2018 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്ന് വിജയിച്ച ഏക കോൺഗ്രസ് എംഎൽഎയുമായിരുന്നു . സിദ്ധരാമയ്യ മന്ത്രിസഭയിൽ 2013 മെയ് 20 മുതൽ 2016 ജൂൺ 20 വരെ കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായിരുന്നു ഏറ്റവും ഒടുവിൽ കർണാടക നിയമസഭയുടെ ഉപപ്രതിപക്ഷ നേതാവായാണ് പ്രവർത്തിച്ചു വരികയായിരുന്നു .
പിതാവിനെ പോലെ തന്നെ കളങ്കമില്ലാത്ത ജനകീയമായ രാഷ്ട്രീയ ജീവിതമാണ് നാളിതുവരെ ഖാദർ പുലർത്തിയിരുന്നത്. ഒരുപക്ഷേ കർണാടകയിൽ മന്ത്രിമാരായവരിൽ ഏറ്റവും കുറഞ്ഞ സമ്പത്തുള്ള എംഎൽഎയും ഇദ്ദേഹമായിരിക്കും . രണ്ടു കോടി 45 ലക്ഷം രൂപ മാത്രമാണ് ആസ്തി വകകളായി ഖാദറിനുള്ളത് .
കാസർകോടുമായി വലിയ രീതിയിൽ ആത്മബന്ധമുള്ള നേതാവ് കൂടിയായിരുന്നു കാദർ. തന്റെ മക്കൾക്കുള്ള വിദ്യാഭ്യാസം പോലും കേരളത്തിൽ വച്ചാണ് നൽകിയത്. മലയാളികളോടുള്ള വലിയ സ്നേഹം പല അവസരങ്ങളിലും ഇദ്ദേഹം തുറന്നു കാണിച്ചിട്ടുണ്ട്. പ്രളയ കാലത്തും കോവിഡ്സമയത്തും ഒക്കെ തന്നെ തൻറെ അധികാരപരിധിക്കുള്ളിൽ നിന്നും വ്യക്തിപരമായുംചെയ്യാവുന്നതൊക്കെ ചെയ്തിരുന്നു.
ഇത്തവണ മംഗലാപുരം റൂറൽ മണ്ഡലത്തിൽ നിന്നും ജനവിധി തേടുമ്പോൾ നല്ല ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്ന് ഉറച്ചു വിശ്വാസം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ബിജെപിയെയും എസ്ഡിപിഐയെയും ഒരുപോലെ വെല്ലുവിളിച്ചാണ് തന്റെ വിജയം ഖാദർ ഉറപ്പിച്ചത് . കാദറിൻറെ പരാജയം ഉറപ്പാക്കാൻ വേണ്ടി എസ്ഡിപിഐ ഈ മേഖലയിൽ വലിയ രീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും രാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന കാദറിന്റെ വോട്ട് ബാങ്കിന് ഒരു കുലുക്കും സംഭവിച്ചില്ല എന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.