ന്യൂഡൽഹി: എക്സിറ്റ്പോള്‍ പ്രവചനങ്ങളെ ശരിവെച്ച് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിൻറെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഹാട്രിക് വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തുകയാണ്. മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടി വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ജൈത്രയാത്ര. സര്‍വ സന്നാഹങ്ങളും ആവശ്യത്തിലധികം വർഗീയത വിതറിയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും ബി.ജെ.പിയെ വിശ്വസിക്കാൻ ഡെൽഹിലെ 61 ശതമാനം ജനങ്ങളും തയ്യാറില്ല അൽപ്പം സീറ്റുകള്‍ കൂടുതല്‍ നേടാന്‍ കഴിഞ്ഞത് മാത്രമാണ് ബി.ജെ.പിയുടെ നേട്ടം. തെരഞ്ഞെടുപ്പിന്റ പ്രചാരണത്തിലുടനീളം ചാണക്യൻ എന്ന് സംഘപരിവാറുകാർ വിശേഷിപ്പിച്ച അമിത് ഷായുടെ തന്ത്രങ്ങളായിരുന്നു ബി.ജെ.പിയെ മുന്നോട്ട് നയിച്ചത്. ജെ.പി നദ്ദ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് എത്തിയെങ്കിലും അദ്ദേഹത്തെ മൂലക്കിരുത്തി ഡല്‍ഹിയിലെ ബി.ജെ.പിയെ മുന്നോട്ട് നയിച്ചത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശങ്ങളായിരുന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അടിതെറ്റുമ്ബാള്പാർട്ടിക്കുള്ളിലും പുറത്തും ചോദ്യം ചെയ്യപ്പെടുന്നത് അമിത് ഷായുടെ വർഗീയ തന്ത്രങ്ങൾ കൂടിയാണ്.
ഇന്ത്യയിലെ രാഷ്ട്രീയഭൂപടത്തില്‍ താമര വിടർന്ന് തുടങ്ങിയപ്പോള്‍ അതിന്റയെല്ലാം ക്രെഡിറ്റ് ബി.ജെ.പി നേതൃത്വം നല്‍കിയത് അവരുടെ പാര്‍ട്ടി അധ്യക്ഷനായിരുന്ന അമിത് ഷാക്കായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തി അമിത് ഷാ ഒരുക്കിയ തന്ത്രങ്ങളായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്നായിരുന്നു പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടിരുന്നത്. രാഷ്ട്രീയ ചാണക്യന് എന്ന വിശേഷണം പോലും ഇതിലൂടെയാണ് അദ്ദേഹം നേടിയെടുത്തത്. പക്ഷേ ചാണക്യനിപ്പോള്‍ കഷ്ടകാലമാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങി ഷായുടെ നേതൃത്വത്തില്‍ അടുത്തകാലത്ത് നേരിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി പരാജയം രുചിച്ചു. ഒടുവില്‍ ഡല്‍ഹിയില്‍ കൂടി തന്ത്രങ്ങള്‍ പിഴക്കുമ്ബാള് എക്കാലത്തും അമിത് ഷായുടെ ചിറകിനടിയില്‍ സുരക്ഷിതമായിരിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് മങ്ങലേല്‍ക്കുന്നത്.
വികസനവും വിഭജന അജണ്ടയും തമ്മിലുള്ള പോരാട്ടമായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പില്‍. വികസന നേട്ടങ്ങളെ മുന്‍നിര്‍ത്തി ആപ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ സി.എ.എ സമരങ്ങളെ അധിക്ഷേപിച്ച് വര്‍ഗീയ അജണ്ടയായിരുന്നു അമിത് ഷായുടെ പ്രചാരണ ആയുധം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരക്കാരെ ദേശദ്രോഹികളായി ചിത്രീകരിക്കാനും അവരെ വെടിവെച്ച് കൊല്ലാന്‍ വരെ ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്തു. ഈ സാമുദായിക ധ്രുവീകരണം ജനങ്ങള്‍ തള്ളികളഞ്ഞതായാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം. സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും അവകാശവാദങ്ങള്‍ക്ക് അടുത്തെങ്ങുമെത്താന്‍ ബി.ജെ.പി നേതൃത്വത്തിന് സാധിച്ചില്ല. ബീഹാര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പോളിങ്ബൂത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. നില മെച്ചപ്പെടുത്തിയത് കൊണ്ടും നിലവിലെ രാഷ്ട്രീയസാഹചര്യത്തിലും അമിത് ഷായുടെ കൈകളില്‍ തന്നെയാണ് ഇതിന്റ പ്രചാരണചുമതലയും എത്തുക.രാജ്യത്തിൻറെ വോട്ട് അടിസ്ഥാനത്തിൽ ഇപ്പോഴും 60 ശതമാനം ജനങ്ങളും ബിജെപി മുന്നോട്ട് വെക്കുന്ന വർഗീയ രാഷ്ട്രീയതോട് മുഖം തിരിച്ചു നില്കുന്നത് മാത്രമാണ് ഈ രാജ്യത്തിൻറെ ആകെ പ്രതീക്ഷ .