ബാഗേപ്പള്ളിയിൽ കോൺഗ്രസ് വിജയത്തിലേക്ക് :സി പി എം മൂന്നാം സ്ഥാനത്ത്
ബംഗളൂരു : കർണാടകയിലെ ബാഗേപ്പള്ളി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയത്തിലേക്ക്. സിറ്റിങ് എംഎൽഎയും കോൺഗ്രസ് നേതാവുമായ എസ് എൻ സുബ്ബറെഡ്ഡിയാണ് മണ്ഡലത്തിൽ നിലവിൽ ലീഡ് ചെയ്യുന്നത്. ബിജെപിയുടെ മുനിരാജുവാണ് രണ്ടാമത്. സിപിഐ എം സ്ഥാനാർഥിയായ ഡോ. എ അനിൽ കുമാർ മൂന്നാമതാണ്. 13 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10000 ത്തിലധികം വോട്ടിന്റെ ലീഡുണ്ട് കോൺഗ്രസിന്. സിപിഐ എമ്മിന് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് ബാഗേപ്പള്ളി. നേരത്തെ മൂന്ന് തവണ സിപിഐ എം വിജയിച്ച മണ്ഡലമാണിത്.