കർണാടക വിജയക്കൊടി പാറിച്ച് യു ടി കാദറും എൻ എ ഹാരിസും
മംഗളൂരു : കർണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തു വരുമ്പോൾ ആഹ്ളാദം പങ്കിട്ട് കാസർകോട് .കാസർകോടുമായി ഉറ്റബന്ധമുള്ളവരും കുടുംബവേരുകളുമുള്ള കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ഥികളായ മംഗളൂരു റൂറലിൽ മുൻ മന്ത്രി യു ടി കാദറും ബംഗളൂരു ശിവാജി നഗറിലെ എൻ എ ഹാരിസും വിജയകുതിപ്പ് തുടരുമ്പോഴാണ് കാസർകോട്ടും ആഹ്ളാദാരവങ്ങൾ ഉയരുന്നത് 15,928 വോട്ടുകൾക്കാണ് യു ടി കാദർ വിജയിച്ചത് . 7,721 വോട്ടുകൾക്കാണ് ഹാരിസ് വിജയിച്ചത് . തുടർച്ചയായാണ് ഈ മണ്ഡലങ്ങളിൽ നിന്ന് ഇരുവരും വിധാൻസൗധയിലെത്തുന്നത് നിയമസഭക്കകത്തും പുറത്തും കാദറും ഹാരിസും നടത്തിയ ശ്ലാഘനീയമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇരുവരുടെയും വിജയം.