ബസവരാജ് ബൊമ്മെ വന്നപ്പോള്‍ ബിജെപി ഓഫിസില്‍ ഇഴഞ്ഞെത്തി മൂര്‍ഖന്‍
ബെംഗളൂരു ∙ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിടുന്നതിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞെത്തിയതിന്റെ ദൃശ്യം പുറത്ത്. ഷിഗോണിലെ ബിജെപി ക്യാംപിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്നതിനിടെയാണ് മതിലിനുള്ളില്‍നിന്ന് പാമ്പ് പുറത്തേക്കുവന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പാമ്പിനെ പിന്നീട് പിടികൂടി.
#WATCH A snake which had entered BJP camp office premises in Shiggaon, rescued; building premises secured amid CM's presence pic.twitter.com/1OgyLLs2wt
— ANI (@ANI) May 13, 2023
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസ് നൂറിൽ കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.