തിരുവനന്തപുരത്ത് മാരക ലഹരിമരുന്ന് എം ഡി എം എയുടെ മൊത്തവിതരണം നടത്തുന്നത് കാസർകോട് ഉപ്പള സ്വദേശി
തിരുവനന്തപുരം: മയക്കുമരുന്നായ എം.ഡി.എം.എയുടെ തലസ്ഥാനത്തെ മൊത്തവിതരണക്കാരിലൊരാളെ ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. കാസർകോട് മഞ്ചേശ്വരം ഉപ്പളം കയ്യിൽ സമദ് മൻസിലിൽ അബുദ്ൽ സമദിനെയാണ് (27) കരമന പൊലീസ് പിടികൂടിയത്.
ഒരാഴ്ച മുമ്പ് കിള്ളിപ്പാലത്തെ ടൂറിസ്റ്റ് ഹോമിൽ നിന്ന് കരമന പൊലീസ് എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. ഇവിടെ പിടിയിലായവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്നത് അബ്ദുൽ സമദാണ്. മുമ്പ് തിരുവനന്തപുരത്ത് സമദ് മൊബൈൽ കട നടത്തിയിരുന്നു.മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ മറവിലാണ് ഇയാൾ മയക്കുമരുന്ന് കൊണ്ടുവരുന്നത്. ഫോർട്ട് എ.സി ഷാജി,കരമന സി.ഐ സുജിത്,എസ്.ഐ സന്തു,സി.പി.ഒ മാരായ ഹരീഷ്,ശ്രീനാഥ്, ഉദയൻ എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.