ആടിയുലഞ്ഞ് ബിജെപി കോട്ടകൾ ; മോദി ഇറങ്ങിയിട്ടും രക്ഷപ്പെട്ടില്ല ;കർണാടക കൈവെള്ളയിലാക്കി കോൺഗ്രസ്സ് ;ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്നും
ബംഗളൂരു :കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. കേവല ഭൂരിപക്ഷമായ 113 പിന്നിട്ട് കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തി ലീഡ് ചെയ്യുന്നു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോേഷം ആരംഭിച്ചു.
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിറങ്ങിയിട്ടും രക്ഷയില്ല. കന്നഡക്കാറ്റിൽ ബിജെപി ആടിയുലഞ്ഞു. കോൺഗ്രസിന്റെ ‘കമ്മീഷൻ സർക്കാർ’ ആരോപണം തിരിച്ചടിയായതോടെ കഴിഞ്ഞ തവണ ജയിച്ച സീറ്റുകളിലും ബിജെപി ഏറെ പിന്നിലാണ്. ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി നേരിട്ടതാണ് ബിജെപിക്ക് വലിയ വെല്ലുവിളിയായിത്തീരുന്നത്.
അതിനിടെ കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.ജെഡിഎസിൻ്റെ പിന്തുണ വേണ്ട. ഇത് കൂട്ടായ്മയുടെ വിജയമാണ് .സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ട്..പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു.കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവൻ ഖേര പറഞ്ഞു.ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്നും കോൺഗ്രസ് വ്യക്തമാക്കി.