വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി തുടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രദേശിക തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മ്മിച്ച അവധികാല കെട്ടിട സമുച്ചയത്തിനൊപ്പമാണ് ആശുപത്രി നിര്‍മ്മിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച രാത്രിയോടെ ആശുപത്രി നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍ സ്ഥലത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 100 തൊഴിലാളികള്‍ ആശുപത്രി നിര്‍മ്മാണം തുടങ്ങി. 2003 ല്‍ ചൈനയിലുണ്ടായ സാര്‍സ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലും 7,000 തൊഴിലാളികള്‍ ചേര്‍ന്ന് ഒരാഴ്ച കൊണ്ടാണ് ബെയ്ജിങ്ങില്‍ പുതിയ ആശുപത്രി നിര്‍മ്മിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച് 25 പേരാണ് ചൈനയില്‍ മരിച്ചത്. 830 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് ലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നത്. ആശുപത്രികളില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് ആവശ്യമായ കിറ്റുകളും തീരുകയാണെന്നാണ് വിവരം.
ചൈനയിൽ നിന്ന് ഈ വാർത്ത ലോകവും പ്രത്യേകിച്ച് കേരളവും അഭുതത്തോടെയാണ് ശ്രവിക്കുന്നത്.കേരളത്തിലെ പൊതുജനാരോഗ്യ രംഗം ഒരു മാതൃകയായി തുടരുമ്പോൾ സംസ്ഥാനത്തെ ഒട്ടു മിക്ക ആശുപത്രികളിലെയും അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും ശോച്യതയിലാണ്.കാസര്‍കോട് ജനറൽ ആശുപത്രിയുടെയും ഉക്കിനടുക്ക മെഡിക്കൽ കോളേജിലെയും കെട്ടിട നിർമാണം വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്.അതിനിടയിലാണ് കമ്മ്യൂണിസ്റ് ചൈനയിൽനിന്ന് പുതിയ വാർത്ത വന്നത്.