ബ്യൂണസ് ഐറിസ്: അർജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന കിർച്നർക്കുനേരെ പൊതുസ്ഥലത്തു കൊലപാതക ശ്രമം. വൈസ് പ്രസിഡന്റിനെ തോക്കുചൂണ്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. ക്രിസ്റ്റീനയുടെ തൊട്ടടുത്തെത്തി തലയ്ക്കുനേരെയാണ് അക്രമി തോക്കു ചൂണ്ടിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വൈസ് പ്രസിഡന്റ് കാറിൽനിന്നിറങ്ങിയപ്പോൾ ആൾക്കൂട്ടത്തിനിടയിൽനിന്നും ആക്രമി തോക്കുചൂണ്ടുകയായിരുന്നെന്നു സുരക്ഷാകാര്യ മന്ത്രി അനിബൽ ഫെർണാണ്ടസ് പറഞ്ഞു. ഫിംഗർ പ്രിന്റ് ഉൾപ്പെടെയുള്ളവ പരിശോധിക്കുകയാണെന്നു പൊലീസ് അറിയിച്ചു.