മോസ്കോ: സോവിയറ്റ് യൂണിയന്റെ അവസാന നേതാവും റഷ്യൻ വിപ്ലവ നായകനുമായ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ശവസംസ്കാരച്ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പങ്കെടുക്കില്ല. സെപ്റ്റംബർ 3ന് നടക്കുന്ന ഗോർബച്ചേവിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രസിഡന്റിന് കഴിയില്ലെന്ന് പുടിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ഗോർബച്ചേവിന്റെ മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുടിൻ എത്തിയിരുന്നു. ഈ ആശുപത്രിയിൽ വെച്ചായിരുന്നു ഗോർബച്ചേവ് മരിച്ചത്.