ചെന്നൈ: പ്രശസ്ത തമിഴ് ഗായകൻ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.
എ.ആർ. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ച ഗായകനായിരുന്നു ബംബ. ‘സർക്കാർ’, ‘യന്തിരൻ 2.0’, ‘സർവം താളമയം’, ‘ബിഗിൽ’, ‘ഇരവിൻ നിഴൽ’ എന്നിവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങളുള്ള മറ്റ് ചിത്രങ്ങൾ.