ചെന്നൈ: മുസ്ലീം ലീഗിന്റെ ദേശീയ നിർവ്വാഹക സമിതി യോഗം ഇന്ന് ചെന്നൈയിൽ ചേരും. വൈകിട്ട് അഞ്ചിന് യോഗം ചേരും. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. ലീഗിന്റെ 75-ാം വാർഷികം, മാതൃസംഘടനകളെ ശക്തിപ്പെടുത്തൽ, ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ എന്നിവയും ചർച്ചയാകും. യോഗത്തിന് ശേഷം സൗഹൃദ സംഗമവും നടക്കും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും യോഗത്തിന്റെ പ്രധാന ചർച്ചാ വിഷയമാണ്.