തിരുവനന്തപുരം: തനിക്കെതിരെ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഡാലോചനയിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
കേസിലെ ഗൂഡാലോചനയിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫർസീൻ മജീദും സുനിത് നാരായണനും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ഭാരവാഹികളാണ്. രണ്ടാം പ്രതി നവീൻ കുമാർ കണ്ണൂർ ജില്ലാ സെക്രട്ടറിയും നാലാം പ്രതി കെ.എസ് ശബരീനാഥൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇ.പി ജയരാജനെ വധിക്കാനുള്ള ഗൂഡാലോചനയ്ക്കും പിന്നിൽ സുധാകരനാണെന്ന് ആരെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന വി.കെ പ്രശാന്തിന്റെ ചോദ്യത്തിന് മറുപടിയായി, സുധാകരന്റെ മുൻ ഡ്രൈവറും കോൺഗ്രസ് നേതാവുമായ പ്രശാന്ത് ബാബുവുമുണ്ട്, അദ്ദേഹം സുധാകരനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു.