ആഗ്ര: താജ്മഹലിന്റെ പേര് മാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ തുടർന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷനിൽ (എ.എം.സി) നടന്ന ചർച്ചകൾ പരാജയപ്പെട്ടു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
താജ്മഹലിന്റെ പേര് തേജോ മഹാലയ എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ബിജെപി കൗൺസിലർ ശോഭാറാം റാത്തോഡാണ് ഈ ആവശ്യം ഉന്നയിച്ചത്. താജ്ഗഞ്ച് വാർഡിൽ നിന്നുള്ള കൗൺസിലറാണ് റാത്തോഡ്.
താജ്മഹലിന്റെ പേര് മാറ്റണമെന്ന് ബി.ജെ.പി കൗൺസിലർമാർ വാശിപിടിച്ചപ്പോൾ, ബി.എസ്.പി-കോൺഗ്രസ് കൗൺസിലർമാർ ഈ നീക്കത്തെ എതിർത്തു.