പട്ന: വകുപ്പ് മാറ്റിയതിന് പിന്നാലെ ബീഹാറില്‍ മന്ത്രി രാജിവച്ചു. ബിഹാർ നിയമമന്ത്രി കാർത്തികേയ സിംഗാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ വകുപ്പ് മാറ്റിയത്.
തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും അദ്ദേഹം മന്ത്രിയായത് നേരത്തെ വിവാദമായിരുന്നു.