ന്യൂഡല്‍ഹി: താജ്മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ. താജ്മഹലിന്റെ പേര് തേജോ മഹാലയ എന്ന് പുനർനാമകരണം ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം കോർപ്പറേഷൻ അംഗീകരിച്ചു. വിഷയം ബുധനാഴ്ച ഉച്ചകഴിഞ്ഞ് ചർച്ച ചെയ്യും. താജ്ഗഞ്ച് വാർഡിലെ ബിജെപി കൗണ്‍സിലര്‍ ശോഭറാം റാത്തോഡ് വിഷയം ചർച്ച ചെയ്യണമെന്ന് നിർദ്ദേശിച്ചു.
മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ ഭാര്യ മുംതാസിന്റെ സ്മരണാർത്ഥം നിർമിച്ചതാണ് താജ്മഹൽ . പേര് മാറ്റണമെന്ന് സംഘപരിവാർ സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.