വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ ആഗസ്റ്റ് 25നാണ് റിലീസ് ചെയ്തത്. ഇന്ത്യയില്‍ 3000 സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമയ്ക്കെതിരേ കടുത്ത വിമര്‍ശനം നടക്കുന്ന സാഹചര്യത്തില്‍ നടനെതിരേ മുംബൈയിലെ പ്രമുഖ തിയേറ്ററുടമ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. മറാത്ത മന്ദിര്‍ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മനോജ് ദേശായിയാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്. ഇപ്പോഴിതാ തിയേറ്റര്‍ ഉടമയെ നേരിട്ട് കാണാന്‍ മുംബൈയില്‍ എത്തിയിരിക്കുകയാണ് താരം. നടനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മനോജ് ദേശായി മാപ്പ് പറയുകയും ചെയ്തു.
‘അദ്ദേഹം വിനയമുള്ള നല്ല മനുഷ്യനാണ്. നല്ലൊരു ഭാവിയുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇനി ഞാന്‍ സ്വീകരിക്കും. ഞാന്‍ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒരാള്‍ അമിതാഭ് ബച്ചനും മറ്റേയാള്‍ വിജയ് ദേവരകൊണ്ടയും’ മനോജ് ദേശായി പറഞ്ഞു.