ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി നിയമസഭയിൽ വിശ്വാസവോട്ട് തേടി. ‘ഓപ്പറേഷന് താമര’യുടെ ഭാഗമായി ആം ആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും എന്നാൽ എല്ലാ എഎപി എംഎൽഎമാരും തനിക്കൊപ്പമുണ്ടെന്നും തെളിയിക്കാനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സഭയിൽ വിശ്വാസവോട്ട് തേടുന്നത്. തിങ്കളാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം സർക്കാർ വിളിച്ചുചേർത്തിരുന്നു.