ഡൽഹി: സ്കൂളുകളിൽ ഹിജാബ് നിരോധിച്ച വിഷയത്തിൽ ബിജെപി നേതൃത്വം നൽകുന്ന കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി കർണാടക സർക്കാരിന് നോട്ടീസ് അയച്ചത്. തിങ്കളാഴ്ച രാവിലെയാണ് സുപ്രീം കോടതി ഹർജി പരിഗണിച്ചത്.