കൊച്ചി: വിഴിഞ്ഞം പദ്ധതി തടയാൻ ആർക്കും അവകാശമില്ലെന്ന് ഹൈക്കോടതി. വിഴിഞ്ഞം പദ്ധതി തടയാൻ ആർക്കും അവകാശമില്ലെന്നും പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും കോടതി പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനു ശിവരാമൻ.
അതേസമയം, ഹൈക്കോടതി ഇടപെട്ടിട്ടും നിർമ്മാണം പുനരാരംഭിക്കാനായില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.