ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മേധാവി ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സ്റ്റോക്ക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ ചോർത്തിയ കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.
ഫോൺ ചോർത്തൽ കേസിൽ ചിത്രയുടെ അറസ്റ്റ് ജൂലൈയിലാണ് രേഖപ്പെടുത്തിയത്. എൻഎസ്ഇയിലെ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട് ചിത്ര നേരത്തെ അറസ്റ്റിലായി ജയിലിലായിരുന്നു. അതേസമയം, ഫോൺ ചോർത്തൽ കേസിൽ ഇഡി അറസ്റ്റ് രേഖപ്പെടുത്തുകയാണ്. കേസിൽ അന്വേഷണം നടത്താൻ ഡൽഹി കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.