തൊടുപുഴ: തൊടുപുഴ മുട്ടം കുടയത്തൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സോമൻ, അമ്മ തങ്കമ്മ (75), ഭാര്യ ഷിജി, മകൾ ഷിമ (25), ചെറുമകൻ ദേവാനന്ദ് (5) എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ വീട് പൂർണ്ണമായും തകർന്ന് ഒലിച്ചുപോയി. കുടയത്തൂർ ജംഗ്ഷനിലെ മാളിയേക്കൽ കോളനിക്ക് മുകളിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായത്.