തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകൻ ഒമർ ലുലു. മൂന്ന് വിജയങ്ങൾ ചരിത്രമാണെന്നും അതിനാൽ ആ റെക്കോർഡ് തൂക്കിയ ശേഷം മാത്രമേ ക്യാപ്റ്റൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാവൂ എന്നും ഒമർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിത്രവും ഒമർ പങ്കുവെച്ചിട്ടുണ്ട്.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ‘ക്രിക്കറ്റ് എനിക്ക് ഉയിരാണ് അത് കൊണ്ട് Hattrick എന്ന വാക്കും. മൂന്ന് വിജയങ്ങൾ ഒരു ചരിത്രമാണ് അത്കൊണ്ട് ആ റെക്കോർഡ് കൂടി തൂക്കിയ ശേഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനം വിടാൻ പാടുള്ളൂ ക്യാപ്റ്റന്‍. My leader’, എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിന് പിന്നാലെയാണ് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയത്. സൂപ്പർ ലാൽസലാം സഖാവേ’, എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി ‘ഞാന്‍ സഖാവ് ഒന്നും അല്ല പിണറായി വിജയൻ എന്ന ലീഡറെ ഇഷ്ടം’, എന്നാണ് ഒമർ ലുലു കുറിച്ചത്.