വിവാദ ഹാസ്യതാരം മുനവ്വർ ഫറൂഖിയുടെ സ്റ്റേജ് ഷോ ഡൽഹി പോലീസ് തടഞ്ഞു. പരിപാടി സാമുദായിക സഹകരണത്തെ തകർക്കുമെന്നും അതിനാലാണ് ഇത് തടയുന്നതെന്നും ഡൽഹി പൊലീസ് വിശദീകരിച്ചു.
വിഎച്ച്പി ഡല്‍ഹി അധ്യക്ഷന്‍ സുരേന്ദ്രകുമാര്‍ ഗുപ്ത ഷോയ്ക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് അനുമതി നിഷേധിച്ചത്. അടുത്തിടെ നടന്ന ഹൈദരാബാദ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം മുനവ്വര്‍ ഫറൂഖിക്കാണെന്ന് ആരോപിച്ച വിഎച്ച്പി നേതാവ് ഫറൂഖി ഹിന്ദു ദൈവങ്ങളെ പരിഹസിച്ചെന്നും ആരോപിച്ചു.നേരത്തെ തനിക്ക് നേരെ നടന്ന വിദ്വേഷപരാമര്‍ശങ്ങളിലും ഭീഷണിയിലും പ്രതിഷേധിച്ച് സ്റ്റാന്റ് അപ് കോമഡി അവസാനിപ്പിക്കുകയാണെന്ന് മുനവ്വര്‍ ഫറൂഖി പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ നിരവധി പരിപാടികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഒരിക്കല്‍ അറസ്റ്റിലായ ഫറൂഖിക്ക് നേരെ സംഘപരിവാര്‍ വിദ്വേഷ ആക്രമണങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ട്.