ന്യൂഡല്‍ഹി: കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചു. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം പുതിയ പാർട്ടി രൂപീകരണം പ്രഖ്യാപിച്ചു.
‘ഞാൻ ജമ്മു കശ്മീരിലേക്ക് പോവുകയാണ്. സംസ്ഥാനത്ത് ഞാൻ സ്വന്തമായി പാർട്ടി രൂപീകരിക്കും. ദേശീയ സാധ്യതകൾ പിന്നീട് പരിശോധിക്കു’മെന്നും ആസാദ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെ ജമ്മു കശ്മീരിലെ അദ്ദേഹത്തിന്റെ അനുയായികളും കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.