കൊച്ചി: ഗുലാം നബി ആസാദിനെപ്പോലുള്ള ആയിരക്കണക്കിന് നേതാക്കൾ രാജ്യത്തുണ്ടെന്നും കോൺഗ്രസിന്റെ അവസ്ഥയിൽ അവരെല്ലാം ദുഃഖിതരാണെന്നും മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഗുലാം നബി ആസാദ് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖരായ കോൺഗ്രസ് നേതാക്കളിൽ ഒരാളാണ്. അദ്ദേഹം പാർട്ടി വിടുന്നത് എല്ലാ കോൺഗ്രസുകാർക്കും പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർക്കും സങ്കടകരമാണ്”, തോമസ് പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസിൽ അധികാരത്തിൽ വന്നതു മുതൽ മുതിർന്ന നേതാക്കൾ പല വിഷയങ്ങളിലും രോഷാകുലരാണ്. രാഹുൽ ഗാന്ധി അവരുമായി സഹകരിക്കുന്നില്ല, അവരുമായി ചർച്ച ചെയ്യുന്നില്ല, എന്തിന് അദ്ദേഹത്ത നേതാക്കള്‍ക്ക് കാണാന്‍ പോലും കിട്ടുന്നില്ല. താൻ പാർട്ടി വിടാനുള്ള കാരണവും ഇതാണെന്ന് തോമസ് പറഞ്ഞു.