ബോളിവുഡിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനുപം ഖേർ. ബോളിവുഡിൽ താരങ്ങളെ വിൽക്കുമ്പോൾ ദക്ഷിണേന്ത്യൻ സിനിമകൾ നല്ല കഥകൾ പറയാൻ ശ്രമിക്കുകയാണെന്ന് അനുപം ഖേർ പറഞ്ഞു. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. ഒരു മലയാള സിനിമ ഉടൻ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
“നിങ്ങൾ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് കാര്യങ്ങൾ ഉണ്ടാക്കേണ്ടത്. ഉപഭോക്താക്കളെ വിലകുറച്ച് കാണുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കും. എങ്ങനെയെന്നാൽ, ‘ഞങ്ങൾ ഒരു മഹത്തായ സിനിമ നിർമിച്ച് നിങ്ങൾക്ക് ഒരു ഉപകാരം ചെയ്തിരിക്കുകയാണ്. ഇനി നിങ്ങൾ ആ മഹത്തായ സിനിമ കാണൂ’ എന്ന മട്ടാണ്. കൂട്ടായ പരിശ്രമത്തിലൂടെയാണ് മഹത്വം കൈവരിക്കാനാവുക. തെലുങ്കിൽ ഈയിടെ മറ്റൊരു സിനിമ കൂടി ചെയ്തു. തമിഴിലും ഒരു സിനിമ ചെയ്തു. മലയാളത്തിൽ ഒരു സിനിമ കൂടി ചെയ്യാൻ പോവുകയാണ്. അവർ (ദക്ഷിണേന്ത്യ) കഥകൾ പറയുന്നു, ഇവിടെ താരങ്ങളെ വിൽക്കുന്നു.”- അനുപം ഖേർ പറയുന്നു.