പാലക്കാട്: സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ നാലാമതും തിരഞ്ഞെടുത്തു. മൂന്ന് തവണയെന്ന നിബന്ധനയില്‍ ആനുകൂല്യം നൽകിയാണ് കെ പി സുരേഷ് രാജിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
ചിലർ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഈ നീക്കം നേതാക്കൾ ഇടപെട്ട് മരവിപ്പിച്ചു. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് ജില്ലാ കൗൺസിലിലേക്കുള്ള മത്സരം നടന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് അവസാനിച്ചത്.