കാസര്‍ഗോഡ്: സാമൂഹിക ക്ഷേമ പെന്ഷന് ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. അഞ്ച് മാസമായി പെന്ഷന് മുടങ്ങി കിടക്കുകയാണെന്ന് ദുരിത ബാധിതര്‍ അറിയിച്ചു. ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം സഹായധന വിതരണം മുടങ്ങിയിട്ടും മാസങ്ങളായതായാണ് റിപ്പോർട്ട്.
ഓണത്തിന് മുമ്പെങ്കിലും പെൻഷൻ ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.