‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷണൽ പരിപാടിയിൽ കണ്ണീരണിഞ്ഞ് നടൻ സിജു വിൽസൺ. ചിത്രത്തിൽ നായക വേഷം ചെയ്യാൻ വിനയൻ സമീപിച്ചപ്പോൾ ഉണ്ടായ സംഭവം ഓര്ത്തെടുത്തപ്പോഴാണ് സിജു വികാരാധീനനായത്.
“ഇതുപോലൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്ന സമയത്താണ് വിനയൻ സാർ എന്നെ വിളിച്ചത്. അതുകൊണ്ടാണ് ഞാൻ അത് ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞത്. ഇപ്പോൾ പരസ്യമായി സാറിനോട് ക്ഷമ ചോദിക്കണം. എന്നെ വിളിച്ചപ്പോൾ, സാറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമകളെക്കുറിച്ച് ഞാൻ ചിന്തിക്കുകയും അദ്ദേഹം എന്തിനാണ് എന്നെ വിളിക്കുന്നതെന്ന് ചിന്തിക്കുകയും ചെയ്തു. അത് എല്ലാ മനുഷ്യരുടെയും മനസ്സിൽ മാനുഷികമായി വരുന്ന ഒന്നാണ്.
എന്നാൽ വിനയൻ സാറിന്റെ വീട്ടിൽ പോയി സംസാരിച്ചപ്പോൾ എനിക്ക് ഒരു ഉൻമേഷം തോന്നി. അന്ന് സാർ എന്നോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയത്,” സിജു വിൽസൺ പറഞ്ഞു.