അംബാനി-അദാനി തർക്കം മറ്റൊരു പോര്‍മുഖംകൂടി തുറന്നു. നേരിട്ടുള്ള മത്സരത്തിനായി അംബാനിയുടെ ബിസിനസുകളെയാണ് അദാനി വീണ്ടും ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ ഊർജ്ജ മേഖലയ്ക്കും ടെലികോമിനും പിന്നാലെ മാധ്യമ മേഖലയും ഏറ്റെടുക്കാനാണ് അദാനിയുടെ നീക്കം.
ഇതോടെ രാജ്യത്തെ മാധ്യമ ബിസിനസില്‍ മുകേഷ് അംബാനിയുടെ നെറ്റ് വര്‍ക്ക് 18നും അദാനിയുടെ എന്‍ഡിടിവിയും തമ്മില്‍ നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങുകയാണ്.
2009-10 കാലഘട്ടത്തില്‍ പ്രണോയ് റോയിയുടെ എന്ഡിടിവിയെടുത്ത 403 കോടി രൂപയുടെ വായ്പയാണ് അദാനിയുടെ പിടിയിലേയ്ക്ക് പ്രമുഖ ദേശീയ മാധ്യമത്തെ കൊണ്ടെത്തിച്ചത്.