തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഷാഫി പറമ്പിലാണ് ഇതേക്കുറിച്ച് ചോദിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ളവ വളരെ ഗൗരവമുള്ള കാര്യമാണെന്നും, അത് പരസ്യമാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയിൽ മറുപടി നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നതെന്നും മറുപടിയിൽ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷാ സ്റ്റാഫില്‍ എത്ര പേരുണ്ടെന്നും പരസ്യമാക്കാനാവില്ലെന്ന് ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി മറുപടി നല്കി.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വാഹനങ്ങൾ വാങ്ങിയത് നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇസഡ് പ്ലസിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ.